അൽഐൻ : യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളിയും,രാജകുടുംബത്തിന്റെ ഡോക്ടറുമായ ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ ബഞ്ചമിൻ മാത്യു (79) അന്തരിച്ചു.പത്തനംതിട്ട തിരുവല്ല സ്വദേശിയായ വത്സ മാത്യുവിന്റെ വിയോഗത്തിൽ നിരവധി ആളുകൾ അൽ ഐനിൽ എത്തി അനുശോചനമർപ്പിച്ചു .
തങ്കം ജോൺ കെ.എം ബഞ്ചമിൻ ദമ്പതികളുടെ മകളായി 1945ൽ ആയിരുന്നു വത്സയുടെ ജനനം.വിവാഹ ശേഷം 1967ൽ അൽഐനിൽ എത്തുകയായിരുന്നു പിന്നീട് 58 വർഷമായി യുഎഇയിൽ സ്ഥിര താമസക്കാറായിരുന്നു . സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവകാംഗവും തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി മാതൃ ഇടവകാംഗവുമാണ് വത്സ. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ച് ഇന്ത്യൻ സോഷ്യൽ സെന്റർ,ഇന്ത്യൻ ലേഡീസ് അസോസിക്കേഷൻ എന്നീ സംഘടനകളുടെ നേതൃപദവിയും വഹിച്ചിരുന്നു.
യുഎഇയുടെ ആരോഗ്യം കെട്ടി പെടുത്തുന്നതിന് നിർണായക പങ്കു വഹിച്ച ഡോ.ജോർജ് മാത്യൂനെ 2004ൽ പൗരത്വം നൽകി ആദരിച്ചിരുന്നു.ഇദ്ദേഹത്തോടുള്ള ആദര സൂചകമായി പിന്നീട് അബുദാബിയിലെ റോഡിന് യുഎഇ ഭരണകൂടം നാമകരണം ചെയ്തിട്ടുമുണ്ട്.
അൽഐൻ സെയിന്റ് ഡയനീഷ്യസ് ഓർത്തഡോസ് ദേവാലയത്തിൽ അന്ത്യശുശ്രൂഷകൾ നടന്നു