കണ്ണൂർ: വളപട്ടണത്ത് 300 പവനും ഒരു കോടിയും കവർന്ന കേസിൽ പ്രതി പിടിയിൽ. അരിവ്യാപാരിയായ വീട്ടുടമസ്ഥന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയത് അയൽവാസിയായ ലിജീഷാണ്.
മോഷണം നടത്തിയത് വീടിനെപ്പറ്റി ധാരണയുളള ആരോ ആണെന്ന് പൊലീസ് സംശയിച്ചിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി, എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി.
ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു.നവംബർ 19 – ന് രാവിലെ അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.