കോഴിക്കോട്: വഖഫ് ഭൂമി കൈവശം വച്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിച്ചു എന്നാരോപിച്ച് വഖഫ് ബോർഡ് നൽകിയിരുന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുൻകാല പ്രാബല്യം നൽകാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ്മാസ്റ്റർ എന്നിവർക്കെതിരായാണ് കേസെടുത്തിരുന്നത്.
ഈ കേസുകളും ഇന്ന് ഹൈക്കോടതി റദ്ദാക്കി.