കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. കാസർകോട് പള്ളിക്കരയിൽ വെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന എസ്കോർട്ട് വാഹനത്തിൽ സതീശൻ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചു.
കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്തായിരുന്നു അപകടം.
