കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്.നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല ഡോ.ജയകുമാറിന്റെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.
മറ്റ് കാര്യങ്ങൾ സംബന്ധിച്ച് സിടി സ്കാൻ ചെയ്ത ശേഷം മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തിറക്കും. നിലവിൽ രക്തസ്രാവമില്ലെന്നും ,തലയോട്ടിയിലെ മുറിവ് തുന്നിക്കെട്ടുകയും,ശ്വാസകോശത്തിലെ ക്ലോട്ടിംങ് കളയുകയും ചെയ്തിടുണ്ട്.
അതേസമയം അപകടം നടന്ന ശേഷമാണ് ഇത്തരത്തിൽ ഒരു പരിപാടി നടക്കുന്ന കാര്യം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.