ഓണത്തോട് അനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്കുന്ന സപ്ലൈക്കോ നല്കുന്ന സൗജന്യ ഓണക്കിറ്റ് യുഡിഎഫ് എംഎല്‍എമാര്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇക്കാര്യം സപ്ലൈക്കോയെ അറിയിച്ചെന്നും വിഡി സതീശന് അറിയിച്ചു.
‘കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മഞ്ഞ റേഷന്‍ കാര്‍ഡ് ഉട മകള്‍ക്ക് മാത്രമാണ് ഇത്തവണ കിറ്റ് നല്‍കുന്നത്. അത് തന്നെ പൂര്‍ണമായി നല്കാന് കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റഅ യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈക്കോയെ അറിയിച്ചു,’ വിഡി സതീശന് അറിയിച്ചു.
ഞായറാഴ്ചയോടെയാണ് സംസ്ഥാനത്ത് മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് റേഷന്‍കടകളിലെത്തിയത്. ആറ് ലക്ഷം പേര്‍ക്കാണ് ഇത്തവണ കിറ്റ് നല്കാന് തീരുമാനിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് ഓണക്കിറ്റ് നല്‍കാനായത്.
തിങ്കളാഴ്ചയോട് കൂടി കിറ്റ് വിതരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വൈകുന്നേരത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി ആര് അനില്‍ വ്യക്തമാക്കി. എന്നാല്‍ തൃശൂര്‍ എറണാകുളം കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ലെന്ന് പരാതിയുണ്ട്.
ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് റേഷന്‍ കടകള്‍ വഴി മാത്രമാിയരിക്കും ലഭിക്കുക.