ദുബായ്: യുഎഇ യിലെ സാമ്പത്തിക മന്ത്രാലയത്തിന്റെ പുതിയ നിയമം അനുസരിച്ച് 2025 മുതൽ സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളിലെ ഡയറക്ടർ ബോർഡിൽ സ്ത്രീ സാനിധ്യം ഉറപ്പാക്കണമെന്ന് നിർദേശം. ഒരാളുടെ എങ്കിലും ബോർഡിൽ നിർബന്ധമായും വേണം.
2018 ൽ യുഎഇ പ്രസിണ്ടന്റ് ആയിരുന്ന ശൈയ്ഖ് ഖാലിഫ സെയ്ദ് അൽ നഹ്യാൻ ഫെഡറൽ നാഷണൽ കൗൺസിലിൽ 50 ശതമാനം സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒരേ ജോലിക്ക് ഒരേ വേദനം സ്ത്രീക്കും പുരുഷനും കിട്ടണമെന്നുളളതാണ് 2020 മുതൽ യുഎയിലെ ഉത്തരവ്.
ഈ തീരുമാനം സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികൾക്ക് കൂടുതൽ മൂല്യം നൽകുമെന്നും രാജ്യത്തെ വിജയകരമായ ബിസിനസ്സ് വനിതകളുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും ഉൾപ്പെടുത്തി അവരുടെ സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാറി പറഞ്ഞു.