ദുബായ്: മഴയ്ക്ക് കാറ്റിനും സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായെങ്കിലും യുഎഇയിൽ ഇന്ന് പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ. ഈ ദിവസം പൂർണമായും ആകാശം ഭാഗീകമായി മേഘാവൃതമോ മേഘാവൃതമോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം രാജ്യത്ത് പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പൊടിക്കാറ്റിനും സാധ്യയുണ്ട്.
ദുബായിൽ പൊതുവിൽ ആകാശം മേഘാവൃതമായിരുന്നു. രാജ്യത്ത് 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലഉയർന്നേക്കാം. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിൽ 50 മുതൽ 85 ശതമാനം വരെയും ദുബായിൽ 50 മുതൽ 80 ശതമാനം വരെയും ഹ്യുമിഡിറ്റി ലെവൽ ആയിരിക്കുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിൽ യുഎഇയിൽ കനത്ത മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ കരുതിയിരിക്കണമെന്നും കുടകൾ കയ്യിൽ കരുതണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. നിലവിൽ ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളിയാഴ്ച വരെ മഴ സാധ്യതയുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ, രാജ്യത്തെ പല പ്രദേശങ്ങളിലും ഭാഗികമായി പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, അൽഐൻ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.