മൂന്ന് മാസത്തെ സന്ദര്‍ശക വിസ പുനഃസ്ഥാപിച്ച് യു.എ.ഇ. കഴിഞ്ഞ വര്‍ഷം അവസാനം 90 ദിന സന്ദര്‍ശക വിസ നിര്‍ത്തലാക്കിയിരുന്നു. പകരം 60 ദിവസത്തെ സന്ദര്‍ശക വിസയാണ് അവതരിപ്പിച്ചിരുന്നത്.
സന്ദര്‍ശക വിസ 90 ദിവസം ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ പോര്‍ട്ട് സെക്യൂരിറ്റിയിലെ കാള്‍ സെന്റര്‍ എക്സിക്യൂട്ടീവ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിസ ലഭിക്കുന്നതിനായി ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടാം. 1500 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് 90 ദിവസത്തെ വിസയുടെ നിരക്ക്.
ഈ വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ യുഎഇയില്‍ തങ്ങാന്‍ കഴിയുമെന്ന് മാത്രമല്ല, അതിന് ശേഷം രാജ്യത്തിനുള്ളില്‍ നിന്ന തന്നെ വിസ നീട്ടാനും സാധിക്കും.
രണ്ട് തരം എന്‍ട്രി പെര്‍മിറ്റുകള്‍ നല്കുന്നതില്, ഒന്ന് വിസിറ്റ് വിസയും രണ്ട് ടൂറിസ്റ്റ് വിസയുമാണ്. ടൂറിസ്റ്റ് വിസയില്‍ 30-60 ദിവസം വരെ താമസിക്കാം. പുതിയ തീരുമാനപ്രകാരം സന്ദര്‍ശക വിസ 90 ദിവസത്തേക്ക് ആയിരിക്കും ഇഷ്യു ചെയ്യുക.