ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠന ക്ലാസുകൾ നടത്താൻ അനുമതി നൽകും.70 ശതമാനം ഫെഡറൽ ജീവനക്കാർക്കും റമദാനിൽ വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുമെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പ്രഖ്യാപനം നടത്തി..
പൊതു സർവ്വകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള പ്രവൃത്തി സമയവും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിലെ ഓൺലൈൻ ക്ലാസുകൾ അവർക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ സ്കൂളുകളും സർവ്വകലാശാലകളും അവരുടെ കമ്മ്യൂണിറ്റികളുമായി കൂടിയാലോചന നടത്തണമെന്ന് KHDA അഭിപ്രായപ്പെട്ടു.
രക്ഷകർത്താക്കളുമായി തീരുമാനിച്ച് റമദാനിലെ വെള്ളിയാഴ്ചകളിൽ വിദൂര പഠനം നടത്താൻ അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. എല്ലാ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ ജോലിസ്ഥലവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും KHDA വ്യക്തമാക്കി