യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന് ഇന്ന് ഇന്ത്യയിലെത്തും. ജനുവരി പത്തിന് നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഉദ്യോഗിക ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് ഇന്ന് ഗുജറാത്തിലെത്തുന്നത്.
അഹമ്മദാബാദിലെ സര്‍ദാല്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വൈകുന്നേരം വന്നിറങ്ങുന്ന യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ഇന്ദിരാ ബ്രിഡ്ജ് വരെ മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ ആയി നടന്നെത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് സഫിന് ഹസന് പറഞ്ഞു.
ഗാന്ധിനഗറില്‍ വെച്ച് സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന ഗ്ലോബല്‍ ട്രേഡ് ഷോ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.
നാല് ദിവസമായി നടക്കാനിരിക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ നിരവധി വിവിഐപികള്‍ എത്തുന്നതിനാല്‍ റോഡ്ഷോയിലടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഇന്ന് റോഡ്ഷോ നടക്കുന്നതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡ് വഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.