യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഈടാക്കുന്ന ഫീസില്‍ 15 ശതമാനം വര്‍ധിപ്പിക്കാന്‍ മണി എക്സ്ചേഞ്ചുകള്‍ക്ക് അനുമതി. ഓരോട ഇടപാടിനും രണ്ടര ദിര്‍ഹം (56 രൂപ) വരെ പ്രവാസികള്‍ ഇനി അധികം നല്‍കേണ്ടി വരും. അതായത് 575 രൂപയോളമായി ഫീസ് നിരക്ക് ഉയരും.
മണി എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണമയക്കുന്നവര്‍ക്കാണ് 15 ശതമാനം വരുന്ന ഫീസ് വര്‍ധന ഭാഗമാവുക. എന്നാല്‍ ഇവരുടെ തന്നെ മൊബൈല്‍ ആപ്പ് വഴി പണമയക്കുന്നവരുടെ ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. യുഎഇയിലെ എക്സ്ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിന് എക്സ്ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് അഥവാ ഫെര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ 1000 ദിര്‍ഹം അയക്കാന്‍ ഈടാക്കുന്ന 23 ദിര്‍ഹം 25.5 ദിര്‍ഹമായി ഉയരും. ആയിരം ദിര്‍ഹത്തിന് താഴെ പണമയക്കുമ്പോള്‍ നിലവിലുള്ള തുകയായ 17.5 ദിര്‍ഹത്തില്‍ നിന്ന് ഫീസ് 20 ദിര്‍ഹമായും ഉയരും. സാധാരണക്കാരായ തൊഴിലാളികളെയാണ് പ്രധാനമായും ഈ ഫീസ് വര്‍ധന ബാധിക്കുക.