ദുബൈ: അടുത്ത വർഷത്തേക്കുള്ള പൊതുഅവധികൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ മന്ത്രിസഭയാണ് അടുത്ത വർഷത്തെ ഔദ്യോഗിക കലണ്ടറിന് അംഗീകാരം നൽകിയത്. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ അവധി ദിനങ്ങളാണിവ.
വാർഷിക കലണ്ടർ പ്രകാരം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിക്കും. പട്ടികയിൽ പരാമർശിച്ചിട്ടുള്ള അവധി ദിനങ്ങളിൽ ചിലത് ഹിജ്റ ഇസ്ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ ഇംഗ്ലീഷ് കലണ്ടർ തീയതികൾ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറ്റും.
അവധി ദിനങ്ങൾ –
- പുതുവർഷ ദിനം: ജനുവരി 1
- ഈദുൽ ഫിത്വർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ
- അറഫാദിനം: ഹിജ്റ 9
- ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ
- ഇസ്ലാമിക പുതുവർഷം: മുഹറം 1
- നബിദിനം: റബീഉൽ അവ്വൽ 12
- യു.എ.ഇ ദേശീയ ദിനം: ഡിസംബർ 2, 3