യുഎഇ: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് വരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് ലഭിക്കുക. ഈ കാലയളവിൽ വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള അപൂർവാവസരമാണ് ലഭിക്കുക. പോകുന്നവർക്ക് ശരിയായ വീസയിലൂടെ തിരിച്ചുവരാൻ വിലക്കുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.
ഐ.സി.പി. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അബ്ദുൾ റഹ്മാൻ അൽ നുഐമി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഹ്യൂമൻ റിസോഴ്സ് അണ്ടർ സെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സേവന കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 8 വരെ തുറന്നിരിക്കും, അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും.
പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം. സേവന അപേക്ഷകൾ 24/7 ഓൺലൈനിലും ലഭ്യമാണ്. ബയോമെട്രിക് വിരലടയാളത്തിന് ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഒഴികെ, സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ അപേക്ഷകർക്ക് ഐസിപി ഇലക്ട്രോണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെൻററുകൾ വഴിയും സമർപ്പിക്കാം
വിവരങ്ങൾക്ക്
ഐസിപി കോൾ സെന്റർ: 600 522222
icp.gov.ae
ആമർ കോൾ സെന്റർ (ദുബായ്) :800 5111
മാനവശേഷി മന്ത്രാലയം കോൾ സെന്റർ: 600 590000
ഐസിപി, ജിഡിആർഎഫ്എ സമൂഹമാധ്യമ പേജുകളിലും സംശയനിവാരണം നടത്താം.