തിരുവനന്തപുരം; കനത്ത മഴയിൽ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിക്ക് മേൽ മരം വീണു. വിഡി സതീശന് അനുവദിച്ച ഔദ്യോഗിക വസതിയായ കൻ്റോണ്മെൻ്റ് ഹൌസിലാണ് അപകടം. വസതിയോട് ചേർന്ന് നിൽക്കുന്ന മരമാണ് കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ നിലം പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കെട്ടിട്ടത്തിന് ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മരം മുറിച്ച് നീക്കാൻ ശ്രമം തുടങ്ങി.