കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി ട്രാൻസ്ജെൻഡറെ ഹ്രസ്വചിത്ര സംവിധായകൻ വിനീത്,അലിൻ ജോസ് പെരേര,സന്തോഷ് വർക്കി,ബ്രൈറ്റ്,അഭിലാഷ് എന്നിവർ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് പരാതി.
ഏപ്രിൽ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.അതേസമയം, കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.