ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടിയത് കിലോമീറ്ററുകളോളം. 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. ഒഴിവായത് വന്‍ ദുരന്തമാണ്.
നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയാണ് ട്രാക്കില്‍ നിന്ന് താനേ നീങ്ങിയത്. പഠാന് കോട്ട് ഭാഗത്തേക്കുള്ള ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ആയിരുന്നു. മുന്നിലെ ചെറിയ ഇറക്കത്തിലൂടെ താനേ ഉരുണ്ട് നീങ്ങുകയായിരുന്നു.
റെയില്‍വേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവിലാണ് ട്രെയിന്‍ പഞ്ചാബിലെ മുകെരിയാന് സമീപം ഉച്ചി ബാസില്‍ വെച്ച് തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത്. ഒരു ചരക്ക് തീവണ്ടി അമിത വേഗത്തില്‍ ഓടുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ദൃശ്യത്തിന്റെ ആധികാരികത ഇതുവരെ അധികൃതര്‍ ഉറപ്പിച്ചിട്ടില്ല.
#pathankot
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d
— karan Kapoor (@karankapoor_ani) February 25, 2024