തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ.കൊടി സുനിയുടെ അമ്മയുടെ അപേക്ഷയിലാണ് പരോൾ.പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്.
കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. അതേസമയം, ഇതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ രംഗത്ത് വന്നു.
ആഭ്യന്തര വകുപ്പ് അറിയാതെ ഡിജിപിക്ക് മാത്രമായി പരോൾ നൽകാൻ സാധിക്കില്ലെന്നും, അമ്മയെ കാണാൻ 10 ദിവസത്തെ പരോൾ പോരെയെന്നും കെ കെ രമ ചോദിച്ചു.