ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് വാഹനത്തിന്റെ ടയറുകള്‍ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ജീവനക്കാര്‍ രക്ഷപ്പെട്ടത്. 32 ജീവനക്കാരാണ് ഫയര്‍ഫോഴ്സ് ബസില്‍ ഉണ്ടായിരുന്നത്
പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്ത് രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. പിന്നാലെ 200 മീറ്ററുകളോളം മുന്നോട്ട് പോയ വാഹനം റോഡിലൂടെ നിരങ്ങി നില്‍ക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരെ എടുക്കുന്നതിനായി കൊല്ലത്തേക്ക് പുറപ്പെട്ടതായിരുന്നു ബസ്.