തൃശ്ശൂർ; തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്.ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസ്.പൊലീസ് നിയന്ത്രണം ലംഘിച്ച് രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.