തിരൂർ: ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞ കൃഷ്ണൻകുട്ടി (55) മരിച്ചു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.29 നാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ തെക്കുംമുറിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം സംസ്കാരം.
28 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.ഇതിൽ പൂഴിങ്കുന്ന് കാളിയൂടെ വീട്ടിൽ രാഹുൽ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാൾ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തിൽ പാപ്പാനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു.
ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കലക്ടർ റിപ്പോർട്ട് നൽകണം.