തിരുവന്തപുരം: വിമർശനങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പൊലീസിനും ആഭ്യന്തര വകുപ്പിനും സമിതിയിൽ വിമർശനം. സർക്കാരിനെ വികൃതമാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും വിമർശനം.
ഗുണ്ടാ അക്രമണങ്ങൾ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് വിമർശനം. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടിയും തിരിച്ചടിയായെന്നും വിമർശനം.
ഇടുക്കി, എറണാകുളം, തൃശൂര്‍ കമ്മിറ്റികളാണ് വിമര്‍ശനം ഉന്നയിച്ചത് . കെ.കെ ഷൈലജയെ മുഖ്യമന്ത്രിയായി കാണനാണ് ആഗ്രഹിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി