കായംകുളം : സൗദിഅറേബ്യയിലെ ദമാമിൽ മരണുപ്പെട്ട കായംകുളം ഇഞ്ചക്കൽ സ്വദേശി മുഹമ്മദ് നസീമിൻ്റെ ഖബറടക്കം ഇന്ന് നടക്കും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

ഇഞ്ചക്കലിൽ പരേതനായ അബ്ദുൽ ഹക്കീമിൻ്റെ മകനായ നസീം ദമ്മാം റൗദ ആശുപത്രിയിൽ വെച്ച് ഹൃദയഘാതത്തെ തുടർന്നാണ് അന്തരിച്ചത്. നവോദയപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിൻ്റേയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ദമാമിൽ നിന്നും ഞായറാഴ്ച വൈകുന്നേരം അസർ നമസ്കാരത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ദമാം ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാത്രി 10.30-ൻ്റെ ശ്രീലങ്കൻ എയർവേഴ്സ് വിമാനത്തിലാണ് നാട്ടിലേക്ക് അയച്ചത്. രാവിലെ ഏഴരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കായംകുളം ചേലപ്പുറം ജംഗ്ഷനിലുള്ള റിയാസ് മൻസിലിൽ എത്തിച്ചു. അധ്യാപികയായ റീജയാണ് നസീമിൻ്റെ ഭാര്യ. നേഹ, ലിയ, റിയാസ് എന്നിവർ മക്കളാണ്.
