രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. വേട്ടയ്യന് എന്നാണ് ചിത്രത്തിന്റെ പേര്. ചൊവ്വാഴ്ച്ച (12-12-23)ന് രജനികാന്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
ടൈറ്റില്‍ പ്രഖ്യാപനത്തിനായി ഒരു പ്രൊമോ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും.
ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാരിയര്‍, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്, ജി.എം. സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് സൂചന. രജനികാന്തിന്റെ 170-ാമത്തെ ചിത്രം കൂടിയാണിത്.
The wait is over! ⌛ Presenting the title of #Thalaivar170 🕴🏻 – VETTAIYAN 🕶️
Unleashing Thalaivar’s power, style & swag on his special day! 💥#Vettaiyan 🕶️ @rajinikanth @SrBachchan @tjgnan @anirudhofficial @LycaProductions #Subaskaran… pic.twitter.com/6wD1c5Zehw
— Lyca Productions (@LycaProductions) December 12, 2023