തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം നേടി എൽഡിഎഫ്. എതിരില്ലാതെ ജയിച്ച രണ്ട് വാർഡുകൾ കൂടിയാകുമ്പോൾ 30 ൽ 17 എണ്ണവും എൽഡിഎഫ് സ്വന്തമാക്കി.
12 ഇടങ്ങളിൽ യുഡിഎഫ് വിജയിച്ചു. ബിജെപിക്ക് ഒരിടത്ത്പോലും ജയിക്കാനായിട്ടില്ല.
ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.