കൊച്ചി:ടാറ്റയുടെ ഉപ കമ്പനിയായ ആർട്സൺ ഗ്രൂപ്പാണ് കൊച്ചിയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നത്.നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകൾ നിർമ്മിക്കുന്ന യൂണിറ്റാണ് കമ്പനി കൊച്ചിയിൽ ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന മലബാർ സിമൻ്റ്സുമായി സംയുക്ത സംരംഭത്തിന് താല്പര്യ പത്രം ഒപ്പിട്ടു.
കേരളത്തിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ച് നടത്തിയ ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിൻ്റെ ഭാഗമായാണ് പ്രഖ്യാപനം.രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു.അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപമെത്തും. ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ ഉടൻ അറിയാം. ഇനിയുമേറെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നതായും കേരളത്തിൽ നിക്ഷേപത്തിനുള്ള എല്ലാ അന്തരീക്ഷവുമുണ്ടെന്നും ധന മന്ത്രി കെ.എൻ ബാലഗോപാൽ.