ദുബായ്: അപൂർവ്വ ഡിസൈനോട് കൂടിയ ഓണം ആഭരണ കളക്ഷൻ പുറത്തിറക്കി ഇന്ത്യയിലെ ജനപ്രിയ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് . കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിരവധി ആഭരണങ്ങളാണ് ഓണം കളക്ഷനിൽ തനിഷ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. തനിഷ്കിൻ്റെ തെരഞ്ഞെടുത്ത ഷോറൂമുകളിൽ മാത്രമേ അപൂർവ്വമായ ഈ ഓണം കളക്ഷൻ ആഭരണങ്ങൾ ലഭ്യമാവൂ.
ടൈറ്റൻ ഇൻ്ർനാഷണൽ ബിസിനസ് സിഇഒ കുരുവിള മാർക്കോസാണ് തനിഷ്ക് ഓണം കളക്ഷൻ അനാവരണം ചെയ്തത്. കേരളത്തിൻ്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിനുള്ള ഏറ്റവും മികച്ച സമ്മാനമാണ് തനിഷ്ക് ഓണം കളക്ഷനെന്ന് കുരുവിള മാർക്കോസ് പറഞ്ഞു. ഈ കളക്ഷനിലെ ഓരോ ആഭരണങ്ങളും ഓണവുമായി ബന്ധപ്പെട്ട ഓരോ കഥയാണ് പറയുന്നത്. മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത വിധം അപൂർവ്വവും വൈവിധ്യമാർന്നതുമായ ആഭരണ കളക്ഷനാണിത്. യുഎഇയിലെ മലയാളി പ്രവാസികൾക്ക് അവരുടെ നാടിനെ അടയാളപ്പെടുത്തുന്ന ഒരു അപൂർവ്വ സമ്മാനമായിരിക്കും ഈ ആഭരണങ്ങൾ – കുരുവിള മാർക്കോസ് പറഞ്ഞു.
ഓണം ആഘോഷങ്ങളും ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന വള്ളം കളി, മോഹിനിയാട്ടം, കെട്ടുവള്ളങ്ങൾ, നെറ്റിപ്പട്ടമണിഞ്ഞ് വാദ്യമേളങ്ങളോടെഎഴുന്നള്ളി വരുന്ന ആന… ഇങ്ങനെ ഓണത്തെ മനോഹരമായി ആലേഖനം ചെയ്യുന്നവയാണ് തനിഷ്കിൻ്റെ ഓണം ആഭരണ കളക്ഷൻ.
ടാറ്റയുടെ സ്വന്തം ജ്വല്ലറി ബ്രാൻഡായ തനിഷ്കിന് ഇന്ത്യയിലാകെ 430-ലേറെ സ്റ്റോറുകളാണ് നിലവിലുള്ളത്. യുഎഇ, ഖത്തർ, ഒമാൻ, സിംഗപ്പൂർ, യുഎസ്എ എന്നീ രാജ്യങ്ങളിലായി ഇതിനോടകം പതിനഞ്ച് സ്റ്റോറുകളും കമ്പനി ആരംഭിച്ചു കഴിഞ്ഞു. മികച്ച ആഭരണ കളക്ഷനും വേറിട്ട ഡിസൈനുകളും പരാതികളില്ലാത്ത ഉപഭോക്തൃ സേവനവുമാണ് തനിഷ്ക് ബ്രാൻഡിനെ മുൻനിരയിൽ നിർത്തുന്നത്.
തനിഷ്ക് ഓണം കളക്ഷനിലെ ആഭരണങ്ങൾ
കേരളത്തിൻ്റെ തനതു കലാരൂപമായ മോഹിനിയാട്ടത്തെ അടിസ്ഥാനപ്പെടുത്തി പണിത്തെടുത്തതാണ് മോഹിനിയാട്ടം ഹാരം എന്ന മാല. മോഹിനിയാട്ടത്തിലെ പദ്മമുദ്രയും താമരപ്പൂവുമെല്ലാം ഈ മാലയിൽ സൂഷ്മമായി കൊത്തിയെടുത്തിരിക്കുന്നു.
താമരപ്പൂക്കൾ ആലേഖനം ചെയ്തിരിക്കുന്ന മനോഹരമായ വളയാണ് താമരവള. ഐശ്വര്യത്തിൻ്റെ വിശുദ്ധിയുടേയും പ്രതീകമായ താമരയെ വളയിലേക്ക് മനോഹരമായി അടയാളപ്പെടുത്തി എന്നതാണ് ഈ ആഭരണത്തിൻ്റെ പ്രത്യേകത.
താമര ദളങ്ങളിൽ റൂബി കല്ലുകൾ പതിപ്പിച്ച സൺറേസ് ഗോൾഡ് കാഡ, 22 കാരറ്റ് സ്വർണത്തിൽ പണിത്തെടുത്ത പാലക്ക ഇല എന്നിവയും ഓണം കളക്ഷന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിൻ്റെ സമൃദ്ധമായ പച്ചപ്പും കാലാതീതമായ ചാരുതയും ഉൾക്കൊള്ളുന്നതാണ് പാലക്ക ഇല പെൻഡൻ്റിൻ്റെ ഡിസൈൻ. പ്ലെയിൻ ഗോൾഡും പച്ച നിറമുള്ള സ്ഫടിക കല്ലും ചേർന്ന അപൂർവ്വ ഭംഗിയാണ് ഈ ആഭരണത്തിനുള്ളത്.