തനിഷ്ക് മിഡിൽ ഈസ്റ്റും എഡിറ്റോറിയിലും ചേർന്ന് സംഘടിപ്പിക്കുന്ന മാ കോണ് ടെസ്റ്റിലെ അഞ്ച് ജേതാക്കളിൽ ഒരാളാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിനി സുൽഫത്ത് ബീവി. ഒരു പ്രവാസിയുടെ ഭാര്യയായും ഇപ്പോൾ രണ്ട് പ്രവാസികളുടെ മാതാവുമായ ഈ ഉമ്മയെ മായുടെ ജേതാവായി ദുബായിലേക്ക് എത്തിക്കുന്നത് മകൻ അക്ബർ അയച്ച ഒരു കത്ത് കാരണമാണ്. ആ കത്ത് ഇങ്ങനെയായിരുന്നു…
ഉമ്മ, എന്റെ ബെസ്റ്റ് ഫ്രണ്ട്,
ഓർമവച്ച നാള് തൊട്ട് ഉപ്പ ഗൾഫിലാണ് . എന്തിനും ഏതിനും അമ്മയെ ചുറ്റിപ്പറ്റി നിൽക്കുന്ന എനിക്ക് ഉമ്മയെ വിട്ടൊരു ലോകമില്ലായിരുന്നു. ജീവിതത്തിൽ ഏറ്റവും നിർണായകമായ സമയത്തൊക്കെ ഉമ്മ എന്നെ ചേർത്ത് പിടിച്ചു.
ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത എഞ്ചിനീയറിംഗ് പഠനം arrears കാരണം നിർത്തേണ്ടി വരുമെന്ന് ഉറപ്പിച്ച സമയം. വീട്ടുകാരുടെയും നാട്ടുകാരുടെയുമെല്ലാം കുറ്റപ്പെടുത്തൽ കാരണം ഒറ്റപ്പെട്ടുപോയ കാലം. അന്ന് എന്റെ ഉമ്മ ഒരാള് തന്ന ധൈര്യമാണ് എന്റെ ജീവിതം ഇന്ന് ഈ കാണും വിധമാക്കിയത്. ആരുമായും ഇന്നേ വരെ ഉമ്മ എന്നെ താരതമ്യം ചെയ്തിട്ടില്ല.
ജീവിത്തിലെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉമ്മയോളം ധൈര്യം എനിക്ക് മറ്റാരും തന്നില്ല. ഉമ്മയെപ്പറ്റി മൊത്തത്തിൽ പറഞ്ഞാൽ ഉമ്മ അടിപൊളിയാണ് . ജീവിതം ആഘോഷമാക്കിമാറ്റാൻ ആഗ്രഹിക്കുന്ന ഒരാളാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം ഉമ്മയെയും ഉപ്പയെയും എനിക്കൊപ്പം കൊണ്ട് നിർത്തണമെന്നാണ്. മാ എന്ന ഈ പരിപാടിയിലൂടെ ഈ ഓണം ഉമ്മയോടൊപ്പം ആഘോഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ
ലോകം മുഴുവൻ കൈവിട്ടിട്ടും ആകെ മൊത്തം ജീവിതം നിരാശയിലായിട്ടും അക്ബറിന് വെളിച്ചവും പിന്തുണയുമായി നിന്നത് സുൽഫത്ത് ബീവിയാണ്. എഡിറ്റോറിയൽ – തനിഷ്ക് മിഡിൽ ഈസ്റ്റ് മാ കോൺടെസ്റ്റിൻ്റെ ഭാഗമായി അക്ബർ ഞങ്ങൾക്ക് അയച്ച കത്തിൽ ഉമ്മയോടുള്ള ആ സ്നേഹവും കരുതലും തെളിഞ്ഞു കാണാം.
View this post on Instagram