ജീവിത പ്രതിസന്ധികളിൽ തളരാതെ മക്കളെ പോറ്റി വളർത്തിയ അമ്മമാരെ ആദരിക്കാൻ എഡിറ്റോറിയൽ. പ്രമുഖ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് മിഡിൽ ഈസ്റ്റുമായി കൈകോർത്താണ് മ എന്ന പേരിൽ എഡിറ്റോറിയൽ പുതിയ സംരംഭം പ്രവാസികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
പല പ്രവാസികളുടേയും വിജയങ്ങളുടെ പിന്നിൽ പ്രയത്നിച്ചത് അവരുടെ അമ്മമാരാണ്. പക്ഷേ അപ്പോഴും നാട്ടിൽ നിന്നും സ്വന്തം അമ്മയെ ഇവിടെ കൊണ്ടു വന്ന് ഒപ്പം നിർത്താനോ ഒരു സന്ദർശനത്തിന് കൊണ്ടു വരാനോ പോലും പല പ്രവാസികൾക്കും സാധിക്കാറില്ല. അങ്ങനെയൊരു ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുകയും അതിനിയും നടത്താൻ സാധിക്കാതെ പോകുകയും ചെയ്ത പ്രവാസികൾക്ക് വേണ്ടിയാണ് തനിഷ്ക് മിഡിൽ ഈസ്റ്റ് മ എന്ന പേരിൽ പുതിയൊരു ഉദ്യമം പ്രഖ്യാപിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസികളുടെ അമ്മമാരെ എഡിറ്റോറിയൽ യുഎഇയിലേക്ക് കൊണ്ടു വരികയും തനിഷ്ക് മിഡിൽ ഈസ്റ്റ് മ വേദിയിൽ ആദരിക്കുകയും ചെയ്യും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. പ്രതിസന്ധികൾ നിറഞ്ഞ ജീവിതം പോരാടി കയറിയ സ്വന്തം അമ്മയെക്കുറിച്ചുള്ള ഓർമ ഒരു വീഡിയോയായി ഞങ്ങൾക്ക് അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന അമ്മമാരെ ഈ ഓണക്കാലത്ത് ഞങ്ങൾ യുഎഇയിൽ എത്തിക്കും.
വീഡിയോ അയക്കേണ്ട വാട്സാപ്പ് നമ്പർ +971508026936
View this post on Instagram