ചെന്നൈ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനും, ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു(75).മുൻകേന്ദ്രമന്ത്രികൂടിയായ ഇളങ്കോവൻ ടി.എൻ.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.