ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ച സുഹൃത്ത് തമര് അല്‍-തവീലിന് എല്ലാ ദിവസവും കത്തെഴുതി സോഹ്ദി അബു അല്‍-റസ് എന്ന ഏഴ് വയസുകാരന്. ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് തമര് കൊല്ലപ്പെട്ടത്.
‘തമര് നീ എവിടെയാണ്? എനിക്ക് നിന്റെ കൂടെ ഫുട്ബോള്‍ കളിക്കണം. ഒരുമിച്ച് വേള്‍ഡ് കപ്പ് കാണണം. ദൈവം നിന്നോട് കരുണ കാണിക്കട്ടെ,’ എന്നാണ് സോഹ്ദി സുഹൃത്തിന് ഏറ്റവും പുതുതായി എഴുതിയ സന്ദേശം.
സുഹൃത്തായ തമറിന്റെ മരണത്തില്‍ തന്റെ മകന് ഉലഞ്ഞു പോയെന്നും വല്ലാത്ത മാറ്റങ്ങളാണ് ഉണ്ടായതെന്നും സോഹ്ദിയുടെ പിതാവ് ‘പാലസ്തീന് ക്രോണിക്കിളി’നോട് പറഞ്ഞു.
‘എല്ലാദിവസവും ബുള്‍ഡോസറിന്റെ ശബ്ദം കേട്ടാണ് അവന് ഉണരുക. രഅതിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴാണ് ാത്രി ഉറങ്ങുക. അവന് വാതിലിന്റെ അടുത്ത് ചെന്നിരിക്കും. എല്ലാ ദിവസവും തന്റെ സുഹൃത്തിന് വേണ്ടി കാത്തിരിക്കും. തമര് കൊല്ലപ്പെട്ടെന്നും അവന്റെ മൃതദേഹം അടക്കം ചെയ്തെന്നും ഇപ്പോഴും വിശ്വസിക്കാന്‍ എന്റെ മകന് തയ്യാറായിട്ടില്ല,’ പിതാവ് പറയുന്നു.
അതേസമയം ഇസ്രയേല്‍ ഗസയില്‍ ആക്രമണം തുടരുകയാണ്. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ 5000ത്തിലേറെ പേര് കൊല്ലപ്പെട്ടുവെന്ന് ആരോഗ്യമേറലയിലെ അധികൃതര്‍ വ്യക്തമാക്കി. 15,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.