ദുബായ്: ദുബായിലെ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനായ് പ്രവേശനം ലഭിച്ച 100 വിദ്യാർത്ഥിനികൾക്ക് യാത്രാ വിലക്കുമായി താലിബാൻ. കാബൂൾ വിമാനത്താവളത്തിൽ യാത്രക്കെത്തിയ വിദ്യാർത്ഥികളെ അവസാന നിമിഷമാണ് അനുമതി നൽകാതെ സർക്കാർ തിരിച്ചയച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥിനികൾക്ക് ദുബായിലെ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോട് കൂടിയാണ് പ്രവേശനം ലഭിച്ചത്. ഈ വിദ്യാർത്ഥിനികൾക്ക് അവസാന നിമിഷം താലിബാൻ വിലങ്ങുവച്ചത്.
പ്രമുഖ എമിറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ ആണ് വിദ്യാർത്ഥികൾക്ക് സകോളർഷിപ്പോട് കൂടി പഠനത്തിനായി ക്ഷണിച്ചത്. ഇവരുടെ യാത്രയാണ് താലിബാൻ വിലക്കിയത്. യാത്ര്കകായി രാവിലെ തന്നെ വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥിനികളെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് താലിബാന്റേതെന്ന് ഖലാഫ് അൽ ഹബ്തൂർ ആരോപിച്ചു