നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയെ പോസ്റ്ററിൽ കാണാം. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും.
ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന ‘സൂര്യാസ് സാറ്റർഡേ’യിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ എസ് ജെ സൂര്യയും സായ് കുമാറുമാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് നായിക. ചിത്രത്തിന്റെതായി പുറത്തുവിട്ട പ്രൊമോഷൻ മെറ്റീരിയലുകളിലെല്ലാം നാനിയുടെ കഥാപാത്രമായ സൂര്യയെ ഡാർക്ക് ഷേഡോടെയാണ് കാണിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസം വയലൻ്റും അല്ലാതെ ദിവസം സൈലൻ്റുമായ ഒരു രസികൻ കഥാപാത്രമായാണ് ചിത്രത്തിൽ നാനി എത്തുന്നതെന്നാണ് സൂചന.
ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.