ഡൽഹി: സിനിമാഭിനയം തൽകാലം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രിയും തൃശ്ശൂർ എം പിയുമായ സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽ പ്രധാന മന്ത്രി നരേന്ദ്ര മോദി.
ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
സിനിമ സെറ്റുകളിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവർത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷായും അംഗീകരിച്ചില്ല.