മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അലഹബാദ് ഹൈക്കോടതി ഒക്ടോബറില്‍ തള്ളിയ പൊതുതാത്പര്യഹര്ജിക്കെതിരെയാണ് അഭിഭാഷകനായ മഹേക് മഹേശ്വരി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും അതിനാല്‍ പൊതുതാത്പര്യ ഹര്‍ജിയായി ഈ വിഷയം കോടതിയ്കക് പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.