ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യ ദിനമാശംസിച്ച് യുഎഇ ബഹിരാകാശ ഗവേഷകൻ സുൽത്താൻ അൽ നിയാദി. സ്പേസ് സ്റ്റേഷനിൽ ദൃശ്യമാകുന്ന ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്.
മലയാളമുൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ നമസ്കാരം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ബഹിരാകാശത്ത് നിന്നും മഞ്ഞു പുതച്ച് കിടക്കുന്ന ഹിമാലയൻ മലനിരകളുടെ ചിത്രങ്ങൾ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കുന്ന ആദ്യ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുൽത്താൻ അൽ നയാദി. ബഹിരാകാശത്ത് നിന്ന് പങ്കുവച്ച ദുബായിയുടെ ചിത്രം വൈറലായിരുന്നു. രാത്രിയിൽ പകർത്തിയ ചിത്രത്തിൽ നക്ഷത്രത്തെ പോലെ തിളങ്ങുന്ന ദുബായുടെ ചിത്രം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു