തനിഷ്ക് മിഡിൽ ഈസ്റ്റ് – എഡിറ്റോറിയൽ മാ കോണ്ടസ്റ്റിലെ അഞ്ച് ജേതാക്കളിൽ ഒരാളാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയും അധ്യാപികയുമായ രേഖ. പ്രവാസിയും രേഖ ടീച്ചറുടെ മകളുമായ ആതിരയുടെ ഓർമ്മക്കുറിപ്പൂടെയാണ് ഗൃഹനാഥൻ്റെ തുണയില്ലാതെ ഒരു കുടുംബത്തെ ഒറ്റയ്ക്ക് താങ്ങി നിർത്തേണ്ട പ്രവാസികളുടെ ഭാര്യമാരുടെ കഠിനജീവിതം രേഖടീച്ചർ എങ്ങനെ ജീവിച്ചു തീർത്തു എന്നു നാം തിരിച്ചറിയുന്നത്.
നിലനിൽപ്പിന് വേണ്ടി, അതിജീവിനത്തിന് വേണ്ടി, പല ലക്ഷ്യങ്ങൾക്ക് വേണ്ടി… ഓരോ പ്രവാസിയും നാട് വിടാൻ പല കാരണങ്ങളുണ്ടാവും. പക്ഷേ കടൽ കടന്നു പോകുന്ന ഓരോ പ്രവാസിയും ബാക്കിവയ്ക്കുന്നത് ഒരു കുടുംബത്തെയാണ്. പലപ്പോഴും അതിനെ നയിക്കുന്നത് സ്ത്രീകളാണ്. ഭർത്താവിൻ്റെ അഭാവത്തിൽ മക്കൾക്ക് അച്ഛനും അമ്മയുമായി ഡബിൾ റോളിൽ ജീവിക്കേണ്ടി വരുന്ന ഒട്ടനവധി സ്ത്രീകൾ ഇന്നും ഈ നാട്ടിലുണ്ട്. കഴിഞ്ഞ തലമുറകളിലും ഈ തലമുറകളിലും അവരുണ്ട്. ജീവിതസാഹചര്യങ്ങൾ പലതരത്തിൽ മാറിയെങ്കിലും അവർക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദവും ഉത്തരവാദിത്തങ്ങളും ഒട്ടും തന്നെ കുറഞ്ഞിട്ടില്ല.
പ്രവാസിയായ ഭർത്താവിൻ്റെ അസാന്നിധ്യത്തിൽ ഒരു മകളേയും മകനേയും വളർത്തിയെടുക്കുകയും ഒപ്പം അധ്യാപിക എന്ന ജോലി നിർവഹിക്കുകയും ചെയ്യേണ്ടി വന്നയാളാണ് ആതിരയുടെ അമ്മ രേഖ ടീച്ചർ. ദാമ്പത്യജീവിതത്തിൻ്റെ ആദ്യകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളേയും അവർക്ക് മറികടക്കേണ്ടിയിരുന്നു. പ്രത്യേകിച്ചൊരു തുണയും സഹായവുമില്ലാതെ അമ്മ എങ്ങനെ അതെല്ലാം മറികടന്നുവെന്നും കാലങ്ങൾക്കിപ്പുറം ഒരു പ്രവാസിയായി ജീവിക്കുമ്പോൾ എങ്ങനെ അമ്മയുടെ ത്യാഗത്തെ തിരിച്ചറിയുന്നുവെന്നും ആതിര തുറന്നെഴുതുന്നു.
ആതിര മാ കോണ്ടസ്റ്റിലേക്ക് അയച്ച സന്ദേശം
ഒരു വാട്സാപ്പ് സന്ദേശത്തിൽ ഒതുക്കാൻ സാധിക്കുന്ന ഒന്നല്ല “അമ്മ ” എങ്കിൽകൂടി ഞാൻ ഇവിടെ എഴുതാൻ ശ്രെമിക്കുന്നു.എന്റമ്മയെക്കുറിച്ച്… കല്യാണത്തിന് മുൻപ് ഇത്തിരിയും കല്യാണശേഷം ഒത്തിരിയും ഞാൻ മനസ്സിലാക്കിയ പ്രതിഭാസമാണ് അമ്മ. ലോകത്ത് എന്ത് സങ്കടോം എനിക്ക് അമ്മയോട് രണ്ട് വാക്ക് സംസാരിച്ച മാറും, എന്തൊരു സന്തോഷവാർത്തേം അമ്മോട് പറയാതെ പൂർത്തിയാവൂകേം ഇല്ല.
ലോകത്തു എന്തിനെക്കുറിച്ചും imagine ചെയ്യുന്ന എനിക്ക് ( like ഞാൻ മരിച്ചുപോവുന്നതും അതിനുശേഷം എന്താവും എന്നതുവരെ ) സങ്കല്പത്തിൽ പോലും ഒരിക്കലും ആലോചിക്കാൻ വയ്യാത്ത ഒന്നാണ് അമ്മ ഇല്ലാത്ത ലോകം. അമ്മ ഒരു ടീച്ചർ ആയതുകൊണ്ടുതന്നെ ചെറുപ്പത്തിൽ ഭയങ്കര സ്ട്രിക്ട്ടും നല്ലപോലെ അടിക്കുന്ന ആളും ദേഷ്യപ്പെടുന്ന ആളും ഒകെ ആയിരുന്നു. പക്ഷെ അതെല്ലാം അച്ഛൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും roles ഒരേപോലെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരാളുടെ മുഖംമൂടി മാത്രമാണെന്ന് തിരിച്ചറിയാൻ ഞാനൊരു പ്രവാസി ആവേണ്ടി വന്നു.
എന്റെ കല്യാണശേഷം husband തിരിച്ചു dubai ലേക്ക് ജോലിക്ക് വന്നപ്പോഴാണ് അച്ഛൻ നാട്ടിൽ ഇല്ലാതെ അമ്മ ജീവിക്കേണ്ടിവന്ന നാളുകൾ എത്ര painful ആയിരുന്നിരിക്കാം എന്ന് ഞാൻ ചിന്തിക്കുന്നത്. എനിക്ക് 4 മാസത്തിനുശേഷം dubai ലേക്ക് വന്നു ഇവിടെ husband ആയിട്ട് ഒന്നിച്ചു നില്കാൻ സാധിച്ചപ്പോഴാണ്, ആ സന്തോഷം എന്താണെന്ന് അനുഭവിച്ചപ്പോഴാണ് എന്തുകൊണ്ടാണ് കല്യാണത്തിന് മുൻപ് എന്റെ husband നോട് അമ്മ,മോളെ dubai ലേക്ക് കൊണ്ടുപോയി കൂടെ നിർത്താൻ സാധിക്കില്ലേ എന്നുറപ്പിച്ചിട്ട് കല്യാണം തീരുമാനിക്കാം എന്ന് ശഠിച്ചത് എന്ന് ഞാൻ മനസിലാക്കിയത്.
അമ്മ കടലോളം അനുഭവിച്ച വിരഹം ഒരിക്കലും തന്റെ മകൾ അനുഭവിക്കേണ്ടി വരരുത് എന്ന അമ്മതൻ കരുതൽ.
അമ്മയും അച്ഛനും ഒന്നിച്ചു ത്യജിച് പോരാടി നേടിത്തന്ന ജീവിതമാണ് ഇന്നത്തെ എന്റേം അനിയന്റേം life.
അമ്മ ഒരിക്കൽ പറഞ്ഞുകെട്ടിട്ടുണ്ട്; ഓണം, വിഷു പോലുള്ള വിശേഷദിവസങ്ങളിൽ എല്ലാവരും കുടുംബത്തോടെ യാത്രകൾ പോവുമ്പോ അമ്മ മാത്രം 2 ചെറിയ പിള്ളേരേം കൂട്ടി ബന്ധുവീടുകളിൽ പോവുമ്പോ അമ്മക്ക് ഒത്തിരി സങ്കടം ആയിട്ടുണ്ടെന്ന്. കല്യാണത്തിന് മുൻപ് എന്തിനും ഏതിനും അമ്മ ആയിട്ട് വഴക്കിട്ടിരുന്ന എനിക്ക് കല്യാണശേഷം ആണ് എന്റെ അമ്മയെ ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതും എന്റെ ഏറ്റവും നല്ല കൂട്ടുകാരി ആയി അമ്മ മാറിയതും.
കല്യാണത്തിന് മുൻപ് പല ചെറിയ കാര്യങ്ങൾക്കും എന്നെ കുറ്റം പറഞ്ഞിരുന്ന, ശകാരിച്ചിരുന്ന അമ്മ പക്ഷെ കല്യാണശേഷം എന്റെ എല്ലാ കാര്യങ്ങളെയും മനസ്സിലാക്കി സംസാരിക്കുന്ന നല്ലൊരു supporter ആയി. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിന്റെ തുടക്കകാലത്ത് financially അത്ര set ഒന്നും അല്ലായിരുന്നു. എങ്കിൽകൂടി സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് അവര് ഞങ്ങൾക്ക് ഒരുക്കിത്തന്നത് ഏറ്റവും മികച്ച ഒരു lifestyle തന്നെ ആയിരുന്നു.
ഇതൊന്നും പക്ഷെ അന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
എങ്കിൽപോലും ഇന്ന് ഇങ്ങനൊരു അവസരത്തിൽ അമ്മയെക്കുറിച്ചു എഴുതാൻ സാധിച്ചതിൽ i am grateful.
ഒരുകാലത്തു ഭർത്താവിനെയും ഇന്നിപ്പോ സ്വന്തം മകളെയും വിട്ടു നിൽക്കുന്ന അമ്മക്ക് ചുറ്റും എപ്പോഴും ഒരു പ്രവാസലോകം ഉണ്ടല്ലോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കും. എന്റെ അമ്മയെ ഈ ഓണത്തിന് ഇങ്ങോട്ടേക്കു കൊണ്ടുവരാൻ സാധിച്ചാൽ അതായിരിക്കും എന്റെ ഇതുവരെയുള്ള life ലെ ഏറ്റവും വലിയ achievement.
View this post on Instagram