കണ്ണൂർ: കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഉഗ്രശേഷിയുളള ബോംബുകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. വഴിയരികിലെ പറമ്പിൽ നിന്നുമാണ് പൊലീസ് ഇവ കണ്ടെത്തിയത്.
കൂത്തുപറമ്പ് പൊലീസാണ് തിരച്ചിൽ നടത്തിയത്.കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപമാണ് സംഭവം. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.