ദുബായ്: മലങ്കര കത്തോലിക്ക സഭയുടെ യുഎഇയിലെ കേന്ദ്ര സമിതിയായ മലങ്കര കാത്തലിക് കൗൺസിൽ ഏർപ്പെടുത്തിയ മലങ്കര സോഷ്യൽ സർവീസ് അവാർഡ് സിജു പന്തളത്തിന് . മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവ ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു.
യുഎഇയിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമാണ് സിജു പന്തളം. കൊവിഡ് കാലത്ത് തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. കൂടാതെ ഗൾഫ് നാടുകളിൽ ത1ഴിൽ തേടിയെത്തുന്ന നിരവധി യുവാക്കൾക്ക് സിജുവിന്റെ നേതൃത്വത്തിൽ ജോലി തരപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഡ്രൈവറായി ജോലി നോക്കുന്ന സിജുവിന്റെ ചെറിയ വരുമാനത്തിൽ നിന്നാണ് പാവങ്ങൾക്ക് വേണ്ടിയുള്ള തുക ഈ ചെറുപ്പക്കാരൻ കണ്ടെത്തുന്നത്
മലങ്കര കത്തോലിക്കാ സഭാ യുഎഇ കോഡിനേറ്റർ ഫാ.ഡോ. റെഡി മനക്കലേട്ട്, ഫാ. മാത്യൂസ് ആലുമൂട്ടിൽ, മലങ്കര കൗൺസിൽ യുഎഇ പ്രസിഡന്റ് ഷാജു ബേബി, സെക്രട്ടറി രാജേഷ് ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.