കൊച്ചി: ബലാത്സംഗക്കേസിൽ രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സാധ്യത.തിരുവനന്തപുരം എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് സാധ്യത.അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും ഹാജരാവുക.
ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഉത്തരവുണ്ട്.