ഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നൽകാതിരിക്കാൻ കാരണമാക്കാമോ എന്നതുൾപ്പെടെ വിവിധ നിയമപ്രശ്നങ്ങൾ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
പീഡന പരാതിയിൽ മുൻകൂർ ജാമ്യ അപേക്ഷ തടഞ്ഞ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ സിദ്ദിഖ് ഉന്നയിച്ചെന്നാണ് വിവരം. സിദ്ധിഖിന്റെ മകനെയും സുഹൃത്തുക്കളെയും പിടികൂടിയെന്നും ഉപദ്രവിച്ചെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു.
62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിന്റെ അഭിഭാഷകൻ.