ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സംവിധായകന് സിബി മലയില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും കണ്ടതിന് ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയില്‍ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്. നല്ല ഇന്ററസ്റ്റിങ്ങായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകര്‍ നല്ല രീതിയില്‍ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ വന്ന് കാണേണ്ട സിനിമയാണ്. സിബി മലയില്‍
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ ജിനു വി എബ്രഹമാണ്. ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.