നിരോധിത തീവ്രവാദ സംഘടനയുടെ നേതാക്കള്‍ക്ക് പൊലീസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തെ എസ്ഐയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ വിഭാഗത്തിലെ ഗ്രേഡ് എസ് ഐ പിഎസ് റിജുമോനെയാണ് എറണാകുളം റെഞ്ച് ഡി.ഐ.ജി സസ്പെന്‍ഡ് ചെയ്തത്.
ദേശീയ അന്വേഷ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സംസ്ഥാനത്തിന് പുറത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികൂടിയ തീവ്രവാദ പ്രവര്‍ത്തകരില്‍ നിന്നാണ് സസ്പെന്‍ഷനിലായ എസ്.ഐയുടെ ബന്ധങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇത് സംബന്ധിച്ച് എന്‍.ഐ.എയും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
സൈബര്‍ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പൊലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് റിജുമോന്‍ ജോലി നോക്കിയിരുന്നത്.