തിരുവനന്തപുരം: അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച്ച മുൻപ് ശിശുക്ഷേമ സമിതിയിൽ എത്തിയ രണ്ടരവയസ്സുകാരിക്ക് ആയയിൽ നിന്നും ക്രൂര പീഡനം.കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ ആയമാരായ അജിത,സിന്ധു,മഹേശ്വരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയാണ് കുഞ്ഞിന്റെ മുറിവ് കണ്ട് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപിയെ വിവരമറിയിച്ചത്.ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു.
ബാലക്ഷേമ സമിതി ചെയർപേഴ്സൺ ഷാനിബാ ബീഗം സമിതിയിലെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു.
സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.