സ്കൂളിലേക്കുള്ള വഴിമധ്യേയാണ് മൻസൂറും മിറാനും യുഎഇ ദേശീയഗാനം കേൾക്കുന്നത്. സമയം വൈകിയെങ്കിലും സ്കൂളിലേക്ക് ഓടിക്കയറാൻ ശ്രമിക്കാതെ ആ കുരുന്നുകൾ പൊരിവെയിലിൽ ആദരവോടെ നിന്നു. ദേശീയ ഗാനം പൂർത്തിയായ ശേഷമാണ് ഇരുവരും സ്കൂളിലേക്ക് കയറിയത്. സ്കൂളിലെ സൂപ്പർ വൈസർ പകർത്തിയ കുട്ടികളുടെ ദൃശ്യങ്ങൾ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല.
കുട്ടികളുടെ രാജ്യസ്നേഹവും പ്രതിബദ്ധതയുമായി പിന്നീട് സംസാര വിഷയം. ഒടുവിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി ആ കുരുന്നുകളെ ചേർത്തുപിടിച്ചു ഷെയ്ഖ് ഹംദാൻ കുട്ടികളോട് കുശലം പറയുകയും അവരെ പ്രശംസിക്കുകയും ചെയ്തു.
ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്ന് സ്കൂളിൽ നിന്നാണ് പഠിച്ചതെന്ന് വിദ്യാർത്ഥികൾ ഷെയ്ഖ് ഹംദാനോട് പറഞ്ഞു. കുട്ടികളുടെ പ്രവർത്തിയിൽ രാജ്യത്തെ ജനങ്ങൾ കടപ്പെട്ടിരിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. സ്കൂൾ ബാഗും താങ്ങിപ്പിടിച്ച് വെയിലത്ത് നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ അക്ഷരാർത്ഥത്തിൽ കീഴടക്കിയത് യുഎഇയുടെ ഹൃദയത്തെയാണ്.
View this post on Instagram