ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മാഹാഷ്ട്ര സര്‍ക്കാര്‍. ജവാന്, പഠാന് സിനിമകളുടെ വിജയത്തിന് ശേഷം തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന ഷാരൂഖിന്റെ പരാതിക്ക് പിന്നാലെയാണ് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ നല്‍കിയത്.

വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ആറ് സുരക്ഷ ഉദ്യോഗസ്ഥരായിരിക്കും ഷാരൂഖിനൊപ്പം ഉണ്ടാവുക. നേരത്തെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഷാരൂഖിന്റെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു.

തന്റെ അടുപ്പിച്ചുള്ള രണ്ട് ചിത്രങ്ങളുടെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഷാരൂഖ് ഖാന് മഹാരാഷ്ട്ര സര്‍ക്കാരിന് കത്ത് നല്‍കിയതായി പൊലീസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
നേരത്തെ നടന് സല്മാന് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. ലോറന്‍സ് ബിഷ്ണോയി ഗ്യാംങ്ങില് നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്നായിരുന്നു സുരക്ഷ നല്‍കിയത്.
