പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നേരത്തെ കീഴ്ക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിയ്ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
തമിഴ്നാട് പാളുകലിലുള്ള വീട്ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം 14നാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം കലക്കി നല്കി കൊലപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.