ഷാർജ: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൌണ്‍സിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജയിലെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.

നിലവിൽ ഷാർജയിലെ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യആരോഗ്യ ഇൻഷുറസുണ്ട്. ഇതു കൂടാതെയാണ് ഷാർജയിൽ താമസക്കാരായ വിദേശികൾക്കും സൌജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നത്. 2025 ജനുവരി ഒന്ന് മുതൽ വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിനിരക്കേ ഷെയ്ഖ് സുൽത്താൻ്റെ പ്രഖ്യാപനം എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്.
യുഎഇയിലെ പുതിയ ചട്ടപ്രകാരം സ്പോണ്‍സറാണ് ഇൻഷുറൻസ് തുക നൽകേണ്ടതെങ്കിലും ആശ്രിതരുടെ ഇൻഷുറൻസസ് അതത് വ്യക്തികളാണ് വഹിക്കേണ്ടത്. സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാവും ഇതിലൂടെ ഉണ്ടാവുക. നിലവിൽ ദുബായിലും അബുദാബിയിലും ഇൻഷുറൻസ് നിർബന്ധമാണ്.
