42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. നവംബര്‍ ഒന്ന് മുതല്‍ 12 വരെ നീണ്ടു നില്ക്കുന്ന മേളയില്‍ ഇന്ത്യയടക്കം 112 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര് പങ്കെടുക്കും.
വീ സ്പീക്ക്സ് ബുക്ക്സ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുന്നൂറോളം എഴുത്തുകാരെത്തും. ഇന്ത്യയില്‍ നിന്ന് മാത്രം നൂറോളം പ്രസാധകര് പങ്കെടുക്കുന്നുണ്ട്.
ദക്ഷിണ കൊറിയയാണ് ഇത്തവണത്തെ അതിഥി രാജ്യം. ബോളിവുഡ് നടി കരീന കപൂര്‍, ഷെഫ് സുരേഷ് പിള്ള, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുക്കും.
നൊബേല്‍ സമ്മാന ജേതാവ് വോള്‍ സോയിങ്ക, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മാല്‍കം ഗ്ലാഡ്വെല്, ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.