ഷാർജ: സാഹിത്യസ്നേഹികളുടെ ഉത്സവമായി മാറിയ ഷാർജ പുസ്തകോത്സവത്തിന് സമാപ്തി. പന്ത്രണ്ട് ദിവസം നീണ്ടു നിന്ന പുസ്തകോത്സവത്തിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ എത്തിയിരുന്നു. മേളയുടെ അവസാനദിനമായ ഞായറാഴ്ച ആയിരക്കണക്കിനാളുകളാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയത്.

2033 പ്രസാധകരുടേതായി 15 ലക്ഷം പുസ്തകങ്ങളാണ് ഷാർജാ പുസ്തകോത്സവത്തിൽ എത്തിയത്. അന്താരാഷ്ട്ര, പ്രാദേശിക തലത്തിൽ പ്രഗൽഭരായ നിരവധി വ്യക്തികളുടെ പുസ്തകോത്സവത്തിൻ്റെ ഭാഗമായിരുന്നു. നിരവധി പരിപാടികളും അരങ്ങേറി. 460 സാംസ്കാരിക പരിപാടികളാണ് മേളയ്ക്കിടെ പല വേദികളിലായി അരങ്ങേറിയത്. പുസ്തക പ്രകാശനങ്ങളും ചർച്ചകളും സംവാദങ്ങളും ശിൽപശാലയുമായി 1700 പരിപാടികൾ വേറെയും നടന്നു.

